വീടിന്റെ ഇടനാഴിയില്‍ ഇരുന്ന യുവതി ഇടിമിന്നലേറ്റ് മരിച്ചു; സംഭവം കോഴിക്കോട്

 വീടിന്റെ ഇടനാഴിയില്‍ ഇരുന്ന യുവതി ഇടിമിന്നലേറ്റ് മരിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: ഇടിമിന്നലേറ്റ് യുവതി മരിച്ചു. നരിക്കുനി പുല്ലാളൂര്‍ പറപ്പാറ ചേരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറ (40) യാണ് മരിച്ചത്. വീടിന്റെ ഇടനാഴിയില്‍ ഇരിക്കുകയായിരുന്ന സുനീറയ്ക്ക് വൈകുന്നേരം അഞ്ചോടെയാണ് മിന്നലേറ്റത്.

പ്രദേശത്ത് ഇടി മിന്നലോടു കൂടിയ ശക്തമായ മഴയായിരുന്നു. പലയിടങ്ങളിലും മഴക്കെടുതികളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. താമരശേരി ഭാഗത്ത് ശക്തമായ മഴയെത്തുടര്‍ന്ന് വീട് ഭാഗികമായി തകര്‍ന്നു. മാളശേരി ഷിജുവിന്റെ വീടാണ് ഇടിമിന്നലില്‍ തകര്‍ന്നത്. സ്ലാബും സണ്‍ഷെയ്ഡും തകര്‍ന്ന നിലയിലാണ്. സംഭവ സമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.

കോഴിക്കോട്, പുതുപ്പാടി, അടിവാരം ഭാഗങ്ങളില്‍ ശക്തമായ മഴയാണ്. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.