ഇടുക്കിയില്‍ കനത്ത മഴ തുടരുന്നു: നീരൊഴുക്ക് കൂടി, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

 ഇടുക്കിയില്‍ കനത്ത മഴ തുടരുന്നു: നീരൊഴുക്ക് കൂടി, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 139.30 അടിയായതോടെ 13 ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിക്കൊണ്ടിരിക്കുകയാണ്.

സെക്കന്റില്‍ 8800 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. വൃഷ്ടിപ്രദേശത്തെ കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 24 മണിക്കൂറിനിടെ ആറടിയോളം ഉയര്‍ന്നിരുന്നു.

റബള്‍ കര്‍വ് പ്രകാരമുള്ള സംഭരണ ശേഷി പിന്നിട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ ആദ്യം മൂന്ന് ഷട്ടറുകള്‍ തുറന്നു. നീരൊഴുക്ക് കൂടുന്നത് കണക്കിലെടുത്ത് പിന്നീട് 13 ഷട്ടറുകളും ഉയര്‍ത്തുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.