പി.എം. ശ്രീ നിലപാടില്‍ മാറ്റമില്ല; ഇടതുപക്ഷ നയം മുഴുവന്‍ നടപ്പാക്കാന്‍ സര്‍ക്കാരിനാവില്ല: എം.വി ഗോവിന്ദന്‍

പി.എം. ശ്രീ നിലപാടില്‍ മാറ്റമില്ല; ഇടതുപക്ഷ നയം മുഴുവന്‍ നടപ്പാക്കാന്‍ സര്‍ക്കാരിനാവില്ല:  എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയിലെ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പി.എം. ശ്രീയുടെ പണം കേരളത്തിനും ലഭിക്കണം.

വിവിധ പദ്ധതികളിലായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് 8000 കോടി രൂപ നല്‍കാനുണ്ട്. അര്‍ഹതപ്പെട്ട പണം കിട്ടണമെന്നും അദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പി.എം. ശ്രീ പദ്ധതിയോട് സിപിഎമ്മിനും എതിര്‍പ്പുണ്ട്.

പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ ഇപ്പോഴുള്ളൂ. സര്‍ക്കാരിന് പരിമിതിയുണ്ട്. ഇടതുപക്ഷ നയം മുഴുവന്‍ നടപ്പാക്കാന്‍ സര്‍ക്കാരിനാവില്ല.

എല്ലാ പ്രശ്‌നങ്ങളും കൈകാര്യം ചെയ്ത് ഇടതുപക്ഷ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകും. സിപിഐയുമായി ബന്ധപ്പെട്ട് പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കും. അവരുടെ വിമര്‍ശനം മുഖവിലയ്ക്കെടുക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.