കൊച്ചി: രക്ഷകന്റെ തിരുപ്പിറവിക്കൊരുങ്ങുമ്പോൾ പുതിയൊരു ക്രിസ്തുമസ് ഗാനം കൂടി റിലീസിനൊരുങ്ങുന്നു. സെന്റ് ആൻസ് ക്രിയേഷൻസിന്റെ ബാനറിൽ തോമസ് മുളവനാലിന്റെ സ്മരണാർഥം അദേഹത്തിന്റെ ഭാര്യ ആലിസ് തോമസ് നിർമ്മിക്കുന്ന
'ബെത്‌ലെഹേം നാഥൻ ' എന്ന ക്രിസ്തുമസ് ഗാനമാണ് റിലീസിനൊരുങ്ങുന്നത്.
ഈ സംഗീത സൃഷ്ടി വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകരുന്ന ഒരു മനോഹരമായ ക്രിസ്തുമസ് ഗാനം ആയിരിക്കും.
വിജിൽ ടോമിയുടെ വരികൾക്ക് ജിജി തോംസൺ ആണ് ഈണവും ശബ്ദവും പകർന്നിരിക്കുന്നത്. പശ്ചാത്തല സംഗീതം, മിക്‌സിംഗ്, മാസ്റ്ററിംഗ് എന്നിവ അനീഷ് രാജു (ബെക്ക സ്റ്റുഡിയോ) നിർവഹിക്കുന്നു. ക്രിസ്തുമസ് കാലത്തിന്റെ ആത്മീയതയും സന്തോഷവും ഉൾക്കൊള്ളുന്ന ഈ ഗാനം ഉടൻ റിലീസ് ചെയ്യും.