കൊച്ചി: മൂവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാറിന് നേരെ ആക്രമണം. സിറോ മലബാര്‍ സഭ ഷംഷാബാദ് രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലംപറമ്പിലിന്റെ കാറിന് നേരെയാണ് ആക്രമണമുണ്ടായത്. ലോറിയിട്ട് തടഞ്ഞ ശേഷം ഹെഡ് ലൈറ്റും ഗ്ലാസും അടിച്ചു തകര്‍ക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സംഭവം. നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങിയ ശേഷം പാലായിലേക്ക് പോകുകയായിരുന്നു ബിഷപ്പ്. ഡ്രൈവറാണ് കാര്‍ ഓടിച്ചിരുന്നത്. ഇതിനിടെ പെരുമ്പാവൂരില്‍വച്ച് ബിഷപ്പിന്റെ കാര്‍ ഒരു ലോറിയുമായി തട്ടിയിരുന്നു. ചെറിയ അപകടം ആയതുകൊണ്ട് അദേഹം പാലായിലേക്ക് യാത്ര തുടരുകയായിരുന്നു.
എന്നാല്‍ പെരുമ്പാവൂരില്‍ നിന്ന് മൂവാറ്റുപുഴ വരെ പിന്തുടര്‍ന്നെത്തിയ ലോറി ഡ്രൈവര്‍ വാഹനം അടിച്ച് തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.