ശൂന്യവേതന അവധി കഴിഞ്ഞിട്ടും സര്‍വീസില്‍ കയറാത്തവര്‍ക്കെതിരെ കടുത്ത നടപടിക്ക് ധന വകുപ്പ്; പിരിച്ചുവിടാന്‍ വരെ നിര്‍ദേശം

ശൂന്യവേതന അവധി കഴിഞ്ഞിട്ടും സര്‍വീസില്‍ കയറാത്തവര്‍ക്കെതിരെ കടുത്ത നടപടിക്ക് ധന വകുപ്പ്; പിരിച്ചുവിടാന്‍ വരെ നിര്‍ദേശം

തിരുവനന്തപുരം: ശൂന്യവേതന അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ തിരികെ കയറാത്തവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധന വകുപ്പ്. ഇവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിക്കൊണ്ട് ധനവകുപ്പ് സര്‍ക്കുലര്‍ ഇറക്കി. അത്തരക്കാരെ കണ്ടെത്തി പിരിച്ചുവിടാനും അച്ചടക്ക നടപടി കര്‍ശനമായി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. വകുപ്പ് തലവന്മാര്‍ക്കാണ് ധന വകുപ്പിന്റെ നിര്‍ദേശം.

അവധി കഴിഞ്ഞിട്ടും വര്‍ഷങ്ങളോളം സര്‍വീസില്‍ തിരികെ കയറാത്തവരും ഉണ്ട്. കൃത്യമായി നടപടിയെടുത്ത് ഇവരെ പുറത്താക്കണം. നടപടിയെടുക്കാത്തതിനാല്‍ പെന്‍ഷന്‍ ആനുകൂല്യം അടക്കം നല്‍കേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കുലറെന്നും ധന വകുപ്പ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.