മുന്നാക്ക ക്ഷേമ കമ്മീഷന്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട സെബാസ്റ്റ്യന്‍ ചൂണ്ടലിന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മിഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സ്വീകരണം നല്‍കുന്നു. കമ്മീഷന്‍ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍, റോണി അഗസ്റ്റിന്‍, ജോഷി വടക്കന്‍, ഫാ. സബിന്‍ തുമുള്ളില്‍, ആന്റണി ആറില്‍ചിറ, ഡോ ചാക്കോ കാളാംപറമ്പില്‍, ഫാ സിംസണ്‍ ചിറമ്മേല്‍ എന്നിവര്‍ സമീപം.
തൃശൂര്‍: സംവരണ രഹിത സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള ഇ.ഡബ്ല്യു.എസ് സാക്ഷ്യപത്രം ലഭ്യമാക്കുന്നതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഗുരുതരമായ കൃത്യവിലോപം വരുത്തുന്ന സാഹചര്യങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ സംസ്ഥാന മുന്നാക്ക കമ്മീഷന് സാധിക്കണമെന്ന് സിറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.
മുന്നാക്ക കമ്മീഷന്‍ അംഗമായി നിയമിതനായ സെബാസ്റ്റ്യന്‍ ചൂണ്ടലിനെ ആഭിനന്ദിക്കുന്നതിനായി പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ തൃശൂര്‍ അതിരൂപതാ ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.
കഴിഞ്ഞ ആറ് വര്‍ഷമായി ഇ.ഡബ്ല്യു.എസ് സംവരണം നടപ്പില്‍ വരുത്തിയിട്ടും ഇപ്പോഴും അര്‍ഹതപ്പെട്ടവര്‍ക്ക് യഥാസമയം സാക്ഷ്യപത്രങ്ങള്‍ ലഭിക്കുന്നില്ല എന്ന പരാതി കേരളത്തില്‍ പരക്കെ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് മുന്നാക്ക കമ്മീഷന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാവണം എന്ന ആവശ്യം ഉയരുന്നത്.
സാധാരണക്കാരന്റെ കണ്ണീരൊപ്പാന്‍ മുന്നാക്ക ക്ഷേമ കമ്മിഷന്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് കമ്മീഷന്‍ അംഗം സെബാസ്റ്റ്യന്‍ ചൂണ്ടല്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
സിറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍, കത്തോലിക്കാ കോണ്‍ഗ്രസ് താമരശേരി രൂപതാ ഡയറക്ടര്‍ ഫാ. സബിന്‍ തുമുള്ളില്‍, തൃശൂര്‍ അതിരൂപതാ പി.ആര്‍.ഒ ഫാ. സിംസണ്‍ ചിറമ്മേല്‍, കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍, തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, ചങ്ങനാശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ എക്‌സികുട്ടിവ് അംഗം ആന്റണി ആറില്‍ചിറ, കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപത ട്രഷറര്‍ റോണി അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.