കണ്ണൂരില്‍ ബിഎല്‍ഒ ജീവനൊടുക്കി; എസ്ഐആര്‍ ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം

കണ്ണൂരില്‍ ബിഎല്‍ഒ ജീവനൊടുക്കി; എസ്ഐആര്‍ ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം

കണ്ണൂര്‍: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ജീവനൊടുക്കി. ഏറ്റുകുടുക്ക സ്വദേശി അനീഷ് ജോര്‍ജിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുന്നരു യു.പി സ്‌കൂളിലെ പ്യൂണ്‍ ആണ് അനീഷ്. ഇന്ന് രാവിലെ 11 മണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യയെന്നാണ് പ്രാഥമിക നിമഗമനം. ബിഎല്‍ഒ ആയി ജോലി ചെയ്യുന്നതിന്റെ സമ്മര്‍ദ്ദം ആണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബം പറയുന്നത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് അനീഷ് കഴിഞ്ഞിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബൂത്ത് ലെവല്‍ ഓഫീസറായ അനീഷ് ജോര്‍ജ് ജോലി സമ്മര്‍ദത്തെക്കുറിച്ച് നേരത്തേ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായി പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണമില്ല. അതിനിടെ, ബിഎല്‍ഒയുടെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.