കാസര്‍കോട്: കാസര്‍കോട് ഗായകന്‍ ഹാനാന്‍ ഷായുടെ സംഗീത പരിപാടിക്കിടെ വന്‍ തിക്കും തിരക്കും. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട പത്ത് പേരെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി യുവാക്കള്‍ കാണികളായ പരിപാടിയിലെ തിരക്ക് നിയന്ത്രിക്കാനാതെ വന്നതോടെ പൊലീസ് ലാത്തി വീശി.
കാസര്‍കോട് കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവരുന്ന എക്സിബിഷന്റെ സമാപന ചടങ്ങിലായിരുന്നു സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാക്കളുടെ പരിക്ക് നിസാരമാണെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് സംഗീത നിശ നേരത്തെ അവസാനിപ്പിച്ചു.