മാധ്യമ പ്രവര്‍ത്തകന്‍ സനല്‍ പോറ്റി അന്തരിച്ചു

മാധ്യമ പ്രവര്‍ത്തകന്‍ സനല്‍ പോറ്റി അന്തരിച്ചു

കൊച്ചി: മാധ്യമ പ്രവര്‍ത്തകനും കളമശേരി എസ്.സി.എം.എസ് കോളജിലെ പബ്ലിക് റിലേഷന്‍സ് മാനേജരുമായ സനല്‍ പോറ്റി അന്തരിച്ചു. 55 വയസായിരുന്നു. ചൊവ്വാഴ്ച വെളുപ്പിന് 3:30 ഓടെയായിരുന്നു അന്ത്യം.

മൃതദേഹം മഞ്ഞുമ്മല്‍ സെന്റ് ജോസഫ്സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വൃക്ക രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു അദേഹം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.