പാലക്കാട്: അട്ടപ്പാടിയില്‍ വഴിതെറ്റിയ വനപാലക സംഘം കാട്ടില്‍ കുടുങ്ങി. പുതൂര്‍ മൂലക്കൊമ്പ് മേഖലയില്‍ കടുവ സെന്‍സസിന് പോയ അഞ്ചംഗ വനപാലക സംഘമാണ് കുടുങ്ങിയത്. ഇവരില്‍ രണ്ട് പേര്‍ വനിതകളാണ്.
ചൊവ്വാഴ്ച പുലര്‍ച്ചേയാണ് സംഘം കടുവ സെന്‍സസിനായി വന മേഖലയില്‍ പ്രവേശിച്ചത്. വൈകുന്നേരത്തോടെ ഇവര്‍ വഴിതെറ്റി കാട്ടില്‍ കുടുങ്ങുകയായിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചതിനെ തുടര്‍ന്നാണ് വഴി തെറ്റിയ വിവരം പുറത്തറിഞ്ഞത്. ആര്‍ആര്‍ടി സംഘം വനത്തിനുള്ളില്‍ അന്വേഷണം നടത്തുകയാണ്. ഇവരെ കണ്ടെത്തി ജനവാസ മേഖലയിലേക്ക് എത്തിക്കുന്നതിനാവശ്യമായ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.