തദ്ദേശ തിരഞ്ഞെടുപ്പ്: ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി അനുവദിക്കാന്‍ തീരുമാനം

 തദ്ദേശ തിരഞ്ഞെടുപ്പ്: ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി അനുവദിക്കാന്‍ തീരുമാനം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാന്‍ ഐടി മേഖലയില്‍ അടക്കമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടുകൂടിയ അവധി അനുവദിക്കാന്‍ തീരുമാനം. സ്വകാര്യ സ്ഥാപനങ്ങള്‍, വ്യവസായ കേന്ദ്രങ്ങള്‍, ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്‌ളിഷ്മെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടിയ അവധി അനുവദിക്കും.

ദിവസ വേതനക്കാര്‍, കാഷ്വല്‍ ജീവനക്കാര്‍ എന്നിവര്‍ക്കും വോട്ട് ചെയ്യേണ്ട ദിവസം വേതനത്തോടുകൂടിയ അവധി നല്‍കണമെന്നാണ് നിര്‍ദേശം. ഒന്‍പതിന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

11 ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കും അവധിയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.