ന്യൂഡൽഹി: കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഈ രോഗ വിവരം വെളിപ്പെടുത്തിയത്. നിലവിൽ രോഗലക്ഷണങ്ങൾ ഇല്ല എന്നും ഇപ്പോൾ ഹോം ക്വാറന്റൈൻ നിൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ പാർലമെന്ററി കാര്യ- കൽക്കരി--ഖനീ- വകുപ്പ് മന്ത്രിയാണ്. കർണാടകയിലെ ധർവാർഡിൽ നിന്നുള്ള എംപിയാണ് ഇപ്പോൾ അദ്ദേഹം.