മുന്‍ നാഗാലാന്‍ഡ് ഗവര്‍ണര്‍ അശ്വനി കുമാര്‍ ആത്മഹത്യചെയ്ത നിലയില്‍

മുന്‍ നാഗാലാന്‍ഡ് ഗവര്‍ണര്‍ അശ്വനി കുമാര്‍ ആത്മഹത്യചെയ്ത നിലയില്‍

ഷിംല: മുൻ നാഗാലാൻഡ് ഗവർണറും സിബിഐ മേധാവിയും ഹിമാചൽ പ്രദേശ് ഡിജിപിയുമായിരുന്ന അശ്വനി കുമാർ (69) ആത്മഹത്യ ചെയ്ത നിലയിൽ. ഷിംലയിലെ അദ്ദേഹത്തിന്റെ വസതിയിൽ തുങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

അദ്ദേഹം കുറച്ചുകാലമായി വിഷാദരോഗ ബാധിതനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പോലീസും ഐജിഎംസിയിലെ ഡോക്ടർമാരും സ്ഥലത്തെത്തിയിട്ടുണ്ട്.

മരണം സ്ഥിരീകരിച്ച ഷിംല എസ്പി സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതികരിച്ചു. അദ്ദേഹം പോലീസുകാർക്കൊരു മാതൃകയായിരുന്നുവെന്നും എസ്പി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.