പാരിസ് : പുലർച്ചെ 1.30 വരെ നീണ്ട മത്സരത്തിൽ പത്തൊൻപതുകാരൻ യാനിക് സിന്നറെ തോൽപിച്ച് റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് സെമിഫൈനലിൽ (7–6, 6–4, 6–1). 13–ാം ഫ്രഞ്ച് ഓപ്പണിൽ നദാലിന്റെ അടുത്ത എതിരാളി അർജന്റീനയുടെ ഡിയേഗോ ഷ്വാർട്സ്മാൻ ആണ്. 3–ാം സീഡ് ഡൊമിനിക് തീമിനെ 5 സെറ്റ് നീണ്ട പോരാട്ടത്തിൽ തോൽപിച്ചാണ് ഷ്വാർട്സ്മാൻ സെമിയിലെത്തിയത്.(7–t6,5–7,6–7,7–6, 6–2). വനിതാ വിഭാഗം സെമിഫൈനലുകൾ ഇന്നു നടക്കും.