എംപിമാര്‍ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് നയ രൂപീകരണ സമിതിയില്‍ തീരുമാനം; സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും നേതാക്കള്‍

എംപിമാര്‍ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ്  നയ രൂപീകരണ സമിതിയില്‍ തീരുമാനം; സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും നേതാക്കള്‍

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് നയ രൂപീകരണ സമിതിയുടെ തീരുമാനം. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നാണ് ഭൂരിപക്ഷാഭിപ്രായം.

ആരും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും യോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കി. തര്‍ക്കമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നത്. സ്ഥാനാര്‍ഥികളുടെ പേരും മാനദണ്ഡവും ഇന്ന് യോഗത്തില്‍ ചര്‍ച്ചയായില്ല.

വിജയ സാധ്യത മാത്രമാകും തിരഞ്ഞെടുപ്പിലെ മാനദണ്ഡമെന്ന് ദീപാ ദാസ് മുന്‍ഷി പറഞ്ഞു. സാമുദായിക സന്തുലിതാവസ്ഥ പാലിക്കും. മൂന്ന് സര്‍വേ റിപ്പോര്‍ട്ടുകളുണ്ട്. അതും കണക്കിലെടുക്കും. പരസ്പര സമ്മതമില്ലാതെ ഒരു ഘടക കക്ഷികളുടെയും സീറ്റ് ഏറ്റെടുക്കേണ്ടെന്നും തീരുമാനിച്ചു.

അടുത്ത മാസം രണ്ടിനകം ഘടക കക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് കെപിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ക്ക് ഇവരോട് അഭിപ്രായം അറിയിക്കാമെന്നും ദീപാ ദാസ് മുന്‍ഷി പറഞ്ഞു.

അതേസമയം യോഗത്തില്‍ ശശി തരൂര്‍ പങ്കെടുത്തില്ല. ബുധനാഴ്ച നടക്കാനിരുന്ന രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്കും തരൂര്‍ ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ല. ഇന്ന് രാത്രിയാണ് ദുബായില്‍ നിന്ന് തരൂര്‍ ദില്ലിയിലേക്ക് തിരിച്ചെത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.