ദുബായ്: ദുബായ് എമിറേറ്റ്‌സ് റോഡില്‍ ട്രക്കിന് പിന്നില്‍ മിനിബസ് ഇടിച്ചുണ്ടായ അപകടത്തില്‍ ഏഴ് മരണം. ഒന്‍പത് പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്.
പെട്ടെന്നുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് റോഡിന് നടുവില്‍ നിന്നുപോയ ട്രക്കിലേക്ക് മിനിബസ് ഇടിച്ചുകയറുകയായിരുന്നവെന്ന് ദുബായ് പൊലീസ് അറിയിച്ചു.
റോഡില്‍ വാഹനം പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ പിന്നാലെ വന്ന മിനിബസ് ഡ്രൈവര്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താതിരുന്നതും മുന്‍പിലെ വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കാതിരുന്നതുമാണ് വലിയ അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
അപകടം സംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രി. ജുമാ സാലം ബിന്‍ സുവൈദാന്‍ പറഞ്ഞു.