പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

പെന്തകോസ്ത് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള എസ്.സി.സി.സി, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ പരിശോധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ മൂന്ന് അംഗ സമിതിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. ഐഎഎസ് ഉദ്യോഗസ്ഥരായ ബിശ്വനാഥ് സിന്‍ഹ, ടി.വി അനുപമ, ജെറോമിക് ജോര്‍ജ് എന്നിവരാണ് സമിതി അംഗങ്ങള്‍.

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ വിഭാഗമായി അംഗീകരിക്കണമെന്നും നിലവിലുള്ള സെമിത്തേരികള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നും പെന്തക്കോസ്ത് ലീഡേഴ്‌സ് കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ക്ക് സംഘടന ഇത് സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു.

ആരാധനാലയം നിര്‍മിക്കാനുള്ള തടസങ്ങള്‍ മാറ്റുക, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ആനുപാതികമായി നല്‍കുക, ദളിത് ക്രൈസ്തവ സംവരണം അനുവദിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുക എന്നി ആവശ്യങ്ങളും സംഘടന മുന്നോട്ടു വെച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.