സംസ്ഥാനത്ത് കനത്ത പോളിങ്; മൂന്ന് മണി വരെ 60 ശതമാനം പിന്നിട്ടു: 80 കടന്നേക്കുമെന്ന് വിലയിരുത്തല്‍

സംസ്ഥാനത്ത് കനത്ത പോളിങ്; മൂന്ന് മണി വരെ 60 ശതമാനം പിന്നിട്ടു: 80  കടന്നേക്കുമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിങ്. ഉച്ചകഴിഞ്ഞ് മൂന്ന്‌വരെ 60 ശതമാനം കടന്നുവെന്നാണ് റിപ്പോര്‍ട്ട്. പോളിങ് ഈ രീതിയില്‍ തുടര്‍ന്നാല്‍ 80 ശതമാനം കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാവിലെ മുതല്‍ പോളിങ് ബൂത്തുകളില്‍ നീണ്ട ക്യൂവാണ്.

എറണാകുളത്ത് കനത്ത പോളിങാണ് രേഖപ്പെടുത്തുന്നത്. തെക്കന്‍ ജില്ലകളിലാണ് ഉയര്‍ന്ന പോളിങ്. കണ്ണൂരില്‍ കുറവാണ്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.

ഇന്ന് രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്. 883 സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ 2,71,42,952 വോട്ടര്‍മാറുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പല ബൂത്തുക്കളിലും മോക് പോള്‍ 6.30 ഓടെ തുടങ്ങിയിരുന്നു.

ഉയര്‍ന്ന പോളിങ് നിരക്ക് മുന്നണികള്‍ക്ക് ഒരുപോലെ ആശങ്കയും ആത്മവിശ്വാസവും നല്‍കുന്നുണ്ട്. പത്ത് വര്‍ഷത്തെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മനസ്‌കൊണ്ട് അംഗീകാരം നല്‍കി ജനങ്ങള്‍ ഭരണത്തുടര്‍ച്ച നല്‍കുമെന്ന ഉത്തമ വിശ്വാസത്തിലാണ് എല്‍ഡിഎഫ്.

ഭരണവിരുദ്ധ വികാരം ജനങ്ങളിലെത്തിക്കാന്‍ നടത്തിയ അശ്രാന്ത പരിശ്രമം വിജയിച്ചെന്ന വിലയിരുത്തലാണ് യുഡിഎഫിനുള്ളത്. വീണ്ടും അക്കൗണ്ട് തുറക്കല്‍ മാത്രമല്ല, മുന്നണിയുടെ വളര്‍ച്ച മറ്റുള്ളവരെ ബോധ്യപ്പെടുത്തലാണ് ഇത്തവണ എന്‍ഡിഎയുടെ ലക്ഷ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.