മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് 3.95 കോടി: മന്‍മോഹന്‍ ബംഗ്ലാവിന് റെക്കോര്‍ഡ് തുക; ക്ലിഫ് ഹൗസ് എസ്റ്റിമേറ്റ് പുതുക്കും

മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് 3.95 കോടി: മന്‍മോഹന്‍ ബംഗ്ലാവിന് റെക്കോര്‍ഡ് തുക; ക്ലിഫ് ഹൗസ് എസ്റ്റിമേറ്റ് പുതുക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി 3.95 കോടി രൂപയുടെ ഭരണാനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. പൊതുമരാമത്ത് വകുപ്പാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഇത്തവണ ഏറ്റവും കൂടുതല്‍ തുക അനുവദിച്ച് മോടിയാക്കുന്നത് മന്‍മോഹന്‍ ബംഗ്ലാവ് ആണ്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ആദ്യം 1.35 കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് തയാറാക്കിയിരുന്നത്. എന്നാല്‍ ഇത്രയും വലിയ തുക ചെലവഴിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ വേണ്ടെന്ന കര്‍ശന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് നിലവിലെ എസ്റ്റിമേറ്റ് വെട്ടിച്ചുരുക്കി പുതിയത് തയാറാക്കുകയാണ്.

വസതികളും അനുവദിച്ച തുകയും

1. മന്‍മോഹന്‍ ബംഗ്ലാവ്- 81.06 ലക്ഷം (ഏറ്റവും ഉയര്‍ന്ന തുക)
2. അജന്ത- 58.74 ലക്ഷം
3. പൗര്‍ണമി- 40.81 ലക്ഷം
4. നെസ്റ്റ്- 40.67 ലക്ഷം
5. കവടിയാര്‍ ഹൗസ്- 40.06 ലക്ഷം
6. ഉഷസ്- 40.03 ലക്ഷം
7. പമ്പ31.43 ലക്ഷം
8. ഗംഗ- 31.53 ലക്ഷം
9. പെരിയാര്‍- 31.26 ലക്ഷം

തുക അനുവദിച്ചതില്‍ മന്‍മോഹന്‍ ബംഗ്ലാവിന് തൊട്ടുപിന്നില്‍ 58.74 ലക്ഷം രൂപയുമായി അജന്തയാണ് ഉള്ളത്. മറ്റ് ഭൂരിഭാഗം മന്ദിരങ്ങള്‍ക്കും 30 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയിലുള്ള തുകയാണ് മാറ്റിവെച്ചിരിക്കുന്നത്. ഭരണാനുമതി ലഭിച്ച സാഹചര്യത്തില്‍ മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പില്‍ നിന്നും ലഭിക്കുന്ന വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.