മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ കാര്‍ ഉടമ മരിച്ച നിലയില്‍

മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക  വസ്തുക്കളുമായി കണ്ടെത്തിയ കാര്‍ ഉടമ മരിച്ച നിലയില്‍

മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ എസ്യുവിയുടെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയ്ക്ക് സമീപം കടലിടുക്കില്‍ നിന്നാണ് വാഹനത്തിന്റെ ഉടമയുടെ മൃതദേഹം കണ്ടെത്തയതെന്ന് താനെ പോലീസ് വ്യക്തമാക്കി.

താനെ സ്വദേശിയായ മന്‍സുക് ഹിരണിന്റെ മൃതദേഹമാണ് താനെയ്ക്കടുത്ത കല്‍വ കടലിടുക്കില്‍ കണ്ടെടുത്തത്. തന്റെ കാര്‍ മോഷ്ടിച്ച്, സ്ഫോടകവസ്തുക്കള്‍ നിറച്ച് അംബാനിയുടെ വസതിക്ക് മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇദേഹം നേരത്തെ പൊലീസിന് മൊഴി നല്‍കിയത്. അപകട മരണത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ ആഢംബര വസതിക്ക് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച നിലയില്‍ സ്‌കോര്‍പിയോ കാര്‍ കണ്ടെത്തിയത്. 20 ജലാറ്റിന്‍ സ്റ്റിക്കുകള്‍ വാഹനത്തില്‍ നിന്ന് കണ്ടെടുത്തിരുന്നു. മുകേഷ് അംബാനിയേയും ഭാര്യ നിത അംബാനിയേയും ഭീഷണിപ്പെടുത്തിയുള്ള കുറിപ്പും കണ്ടെടുത്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.