ഇസ്ലമാബാദ്: വിശ്വാസവോട്ടെടുപ്പില്‍ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാൻഖാന് വിജയം. 342 അംഗ പാര്‍ലമെന്റില്‍ ഇമ്രാൻഖാൻ 178 വോട്ടുകള്‍ നേടി. 172 വോട്ടുകളുണ്ടെങ്കില്‍ സഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ സാധിക്കും. ബുധനാഴ്ച നടന്ന സെനറ്റ് തെരഞ്ഞെടുപ്പില്‍ ധനമന്ത്രി പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇമ്രാൻഖാന്റെ വിജയം.
പ്രതിപക്ഷ പാര്‍ട്ടികള്‍ നാഷനല്‍ അസംബ്ലി വോട്ടെടുപ്പ് ബഹിഷ്കരിച്ചു. വോട്ടെടുപ്പ് ബഹിഷ്കരിക്കുമെന്ന് നേരത്തേ തന്നെ പാക്കിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് (പി.ഡി.എം) വ്യക്തമാക്കിയിരുന്നു. 11 പാര്‍ട്ടികളുടെ സഖ്യമാണ് പി.ഡി.എം.
സെനറ്റ് തെരഞ്ഞെടുപ്പില്‍ ധനമന്ത്രി അബ്ദുല്‍ ഹഫീസ് ഷെയ്ഖ് പരാജയപ്പെട്ടതോടെയാണ് 68കാരനായ മുന്‍ ക്രിക്കറ്റര്‍ക്ക് പാര്‍ലമെന്റിന്റെ കീഴ്സഭയില്‍ വിശ്വാസവോട്ട് തേടേണ്ടിവന്നത്.