സ്ഥാനാര്‍ത്ഥി മോഹികള്‍ ഡല്‍ഹിക്ക് വരേണ്ടതില്ലെന്ന് സ്‌ക്രീനിംഗ് കമ്മിറ്റി; ഇത്തവണ പട്ടികയില്‍ 60 ശതമാനം വനിതകളും യുവാക്കളും

സ്ഥാനാര്‍ത്ഥി മോഹികള്‍ ഡല്‍ഹിക്ക് വരേണ്ടതില്ലെന്ന് സ്‌ക്രീനിംഗ് കമ്മിറ്റി;  ഇത്തവണ പട്ടികയില്‍ 60 ശതമാനം വനിതകളും യുവാക്കളും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥി പട്ടികയില്‍ ഇത്തവണ 60 ശതമാനവും പുതുമുഖങ്ങളാകുമെന്ന് സ്‌ക്രീനിംഗ് കമ്മിറ്റി.

ഇതില്‍ വനിതകള്‍ക്കും യുവാക്കള്‍ക്കുമാകും മുന്‍ഗണന നല്‍കും. 92ലധികം സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കുമെന്നും സ്ഥാനാര്‍ത്ഥികളില്‍ എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം വരുത്തുമെന്നും സ്‌ക്രീനിംഗ് കമ്മിറ്റി പ്രതിനിധി എച്ച്.കെ പാട്ടീല്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി മോഹികളാരും ഡല്‍ഹിയിലേക്ക് വരരുതെന്നും മൂന്ന് ദിവസത്തിനകം സ്ഥാനാര്‍ത്ഥി പട്ടിക കൈമാറുമെന്നും എച്ച്.കെ പാട്ടീല്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥികള്‍ അവരവരുടെ മണ്ഡലത്തില്‍ ബന്ധശ്രദ്ധരായിരിക്കണം. സ്ഥാനാര്‍ത്ഥികള്‍ക്കായുളള സര്‍വ്വേ പാര്‍ട്ടി നടത്തിയതായും അദ്ദേഹം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.