സിംഘുവിൽ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ വെടിവെപ്പ്; മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതായി കർഷകർ

സിംഘുവിൽ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ വെടിവെപ്പ്; മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതായി കർഷകർ

ന്യൂഡൽഹി: സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ വെടിവെയ്‌പ്പെന്ന് റിപ്പോര്‍ട്ട്. ടിഡിഐ മാളിന് സമീപത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം എന്നാണ് വിവരം. നാല് പേരടങ്ങുന്ന സംഘമാണ് തങ്ങള്‍ക്ക് നേരെ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതായാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

കര്‍ഷകര്‍ക്ക് നേരെ നടന്ന വെടിവെപ്പിനെ കുറിച്ച് അന്വേഷണം നടക്കുന്നതായി ഹരിയാന പോലീസ് അറിയിച്ചു. അക്രമികളായ നാല് പേര്‍ കാറിലാണ് എത്തിയതെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ കാറില്‍ കടന്ന് കളയുകയായിരുന്നു.

കര്‍ഷകരെ ആക്രമിച്ചവര്‍ പഞ്ചാബില്‍ നിന്നുളളവരാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. അക്രമികള്‍ ഉപയോഗിച്ച കാറിന്റെ നമ്പര്‍ പഞ്ചാബില്‍ നിന്നുളളതാണെന്ന് പോലീസ് പറയുന്നു. വെടിവെയ്പ്പ് നടന്ന പ്രദേശത്ത് പോലീസ് രാത്രി തന്നെ എത്തി അന്വേഷണം നടത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.