ടെക്സാസ്:വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ കത്തിച്ച സ്ത്രീയുടെ വീടും കത്തിനശിച്ചു.അമേരിക്കയിലെ ടെക്സാസ് സ്റ്റേറ്റില്‍ സാന്‍ അന്റോണിയായിലാണ് സംഭവം. വീടിനു പിന്നില്‍ യുവതി ബൈബിള്‍ കത്തിക്കുന്നതിനിടയില്‍ തീ ആളിപ്പടര്‍ന്നാണ് സ്വന്തം വീടും സമീപത്തുള്ള മറ്റൊരു വീടും കത്തിനശിച്ചത്.
ഞായറാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. തീ പടര്‍ന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ അഗ്‌നിശമന സേനാഗംങ്ങള്‍സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു. തീ അണക്കുന്നതിനിടയില്‍ രണ്ടു വീടിന്റേയും മേല്‍ക്കൂര കത്തിയമര്‍ന്നു. എന്നാല്‍ ആര്‍ക്കും പൊള്ളലേറ്റില്ലെന്നത് അത്ഭുതമാണെന്ന്ഫയര്‍ ക്യാപ്റ്റന്‍ ജോണ്‍ ഫ്‌ലോറസ്പറഞ്ഞു. 1,50,000 ഡോറളിന്റെ നാശനഷ്ടമാണുണ്ടായത്.
ബൈബിളിനു തീയിട്ട സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്ത് പ്രേരണയാലാണ് അവര്‍ ബൈബിളിനു തീയിട്ടതെന്നു വ്യക്തമായിട്ടില്ല. ഇവര്‍ക്കെതിരെ എന്തു കുറ്റമാണ് ചാര്‍ജ് ചെയ്യേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.