ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 70,496 പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 69,06,152 ആയി. ഒറ്റ ദിവസത്തിനിടെ 964 പേർ കൂടി രോഗം ബാധിച്ച് മരിച്ചു . മരണ നിരക്ക് 1,06,490 ആയി ഉയർന്നു. രോഗം സ്ഥിരീകരിച്ചവരിൽ 59,06,069 പേർ രോഗമുക്തി നേടി എന്നാണ് കേന്ദ്ര സർക്കാരിൻറെ ഔദ്യോഗിക കണക്ക്. 85.52 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കേരളത്തിൽ രോഗബാധിതരുടെ എണ്ണം 19,60,00 കടന്നു. ജാഗ്രതയോടു കൂടി മുൻപോട്ടു പോയാൽ മാത്രമേ ഇതിൽ നിന്നും മുക്തിനേടാൻ ആവുകയുള്ളൂ എന്ന് ആരോഗ്യ മന്ത്രാലയം .