കൊച്ചി: എയർ ഇന്ത്യയുടെ വിമാനം സാങ്കേതിക തകരാറുകൾ മൂലം റദ്ദാക്കി. കൊച്ചിയിൽനിന്ന് ലണ്ടനിലേക്കുള്ള വിമാനമാണ് റദ്ദാക്കിയത് .യാത്രക്കാരെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി . തകരാർ പരിശോധിച്ചശേഷം നാളെ വിമാനം പുറപ്പെടും. യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കും എന്ന് എയർ ഇന്ത്യ അറിയിച്ചു.