ചിക്കാഗോ രൂപതയിൽ ഓൺലൈൻ നോമ്പുകാല ധ്യാനം

ചിക്കാഗോ രൂപതയിൽ ഓൺലൈൻ നോമ്പുകാല ധ്യാനം

ചിക്കാഗോ: ചിക്കാഗോ രൂപതയിൽ നോബുകാല ധ്യാനം ഇന്ന് തുടങ്ങും. ഓൺലൈനിലായിരിക്കും ധ്യാനം നടത്തപ്പെടുക. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുള്ളത്കൊണ്ടാണ് ഈ വര്‍ഷം രൂപതയ്ക്ക് മുഴുവനുമായി ഓൺലൈനിൽ ധ്യാനം സംഘടിപ്പിക്കുന്നത്.രണ്ട് ധ്യാനമാണ് ഈ നോമ്പ് കാലത്ത് നടത്തപ്പെടുന്നത്.

ആദ്യത്തെ ധ്യാനം 12 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം ഏഴ് മണി മുതൽ ഒൻപത് മണി വരെയായിരിക്കും. ഇന്ത്യയിലെ അദിലാബാദ്‌ ബിഷപ് മാർ പ്രിൻസ് പനേങ്ങാടൻ ആയിരിക്കും ഈ ദിവസങ്ങളിൽ ധ്യാനം നയിക്കുന്നത്. രണ്ടാമത്തെ ധ്യാനം മാർച്ച് 26 മുതൽ 28 വരെ വൈകുന്നേരം ഏഴ് മണി മുതൽ ഒൻപതു വരെ ആയിരിക്കു നടത്തപ്പെടുക. ഈ ദിവസങ്ങളിൽ ധ്യാനം നയിക്കുന്നത് ഫാ റോയ് പാലാട്ടി സി എം ഐ ആയിരിക്കും. ശാലോം ടി വി, യൂ എസ് എയുടെഡയറക്ടർ ആണ് അദ്ദേഹം. തന്നിരിക്കുന്ന സമയം സെൻട്രൽ ടൈം ആണ്.

ഈ നോമ്പുകാല ധ്യാനത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് ചിക്കാഗോ ബിഷപ്പ്, ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത് എല്ലാവരോടും ആവശ്യപ്പെട്ടു. എല്ലാ ദിവസവും ആറ് ,മണിക്ക് വി കുർബാനയോടുകൂടിയായിരിക്കും ധ്യാനം ആരംഭിക്കുക. 'സിറോ വിഷൻ നെറ്റ്‌ വർക്കി'ൽ ധ്യാനത്തിന്റെ ലൈവ് സ്ട്രീമിംഗ്‌ ഉണ്ടായിരിക്കുന്നതാണ്.

( ലൈവ് സ്ട്രീമിംഗ് ലിങ്ക് _ഇവിടെ ക്ലിക്ക് ചെയുക)

YouTube link for Day 1: youtu.be

YouTube link for Day 2: youtu.be

YouTube link for Day 3: youtu.be




കൂടാതെ ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി ഒരു ധ്യാനം ഉണ്ടായിക്കുന്നതാണ്. മാർച്ച് 19 മുതൽ 21 വരെ ആയിരിക്കും ധ്യാനം നടത്തപ്പെടുന്നത്. സെൻട്രൽ ടൈം വൈകിട്ട് 7.30 മുതൽ 8.30 വരെ ആയിരിക്കും ധ്യാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.