ന്യൂഡൽഹി: അന്തരിച്ച എൽജെപി നേതാവും കേന്ദ്രമന്ത്രിയുമായ റാം വിലാസ് പാസ്വാന്റെ വകുപ്പുകളുടെ ചുമതല കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് നൽകി. ഭക്ഷ്യ-പൊതുവിതരണം, ഉപഭോക്തൃകാര്യം എന്നീ വകുപ്പുകളാണ് പാസ്വാൻ വഹിച്ചിരുന്നത്.
ഈ വകുപ്പുകളിലെ ചുമതല താത്കാലികമായി വഹിക്കാൻ പീയുഷ് ഗോയലിന് പ്രധാനമന്ത്രി നിർദ്ദേശം നൽകി. റെയിൽവേ, വാണിജ്യ-വ്യവസായ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് പീയുഷ് ഗോയൽ. ഈ വകുപ്പുകൾക്ക് പുറമേയാണ് അധിക ചുമതല.