മുംബൈ: മാസ്‌ക് വയ്ക്കാത്തതിന് ഒറ്റദിവസം 23,160 പേര്‍ക്ക് പിഴ. മാര്‍ച്ച് 11ന് മുംബൈ പൊലീസാണ് ഇത്രയധികം പേര്‍ക്ക് മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ പിഴ ചുമത്തിയത്. ഇവരില്‍ നിന്ന് 45.96 ലക്ഷം രൂപ പിരിച്ചെടുക്കുകയും ചെയ്തു.
മാസ്‌ക് ധരിക്കാത്തതിന് പല റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നായി 537 പേര്‍ക്ക് പിഴ ചുമത്തി. കൂടാതെ, ഒരു ലക്ഷത്തിലധികം രൂപ പിരിച്ചെടുക്കുകയും ചെയ്തു. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 11 വരെ ബിഎംസി പിഴചുമത്തിയത് 1.9 ലക്ഷം പേര്‍ക്കാണ്. 18.74 ലക്ഷം പേരില്‍ നിന്ന് ഇതുവരെ 37.86 കോടി രൂപ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിരിച്ചെടുത്തു.