ടീ ഷര്‍ട്ട് ധരിച്ചു വന്ന എംഎല്‍എയെ ഗുജറാത്ത് നിയമസഭയില്‍ നിന്നും പുറത്താക്കി

ടീ ഷര്‍ട്ട് ധരിച്ചു വന്ന എംഎല്‍എയെ ഗുജറാത്ത് നിയമസഭയില്‍ നിന്നും പുറത്താക്കി

ഗുജറാത്ത്: നിയമസഭയില്‍ ടീ ഷര്‍ട്ട് ധരിച്ചു വന്ന കോണ്‍ഗ്രസ് എംഎല്‍എ സ്പീക്കര്‍ പുറത്താക്കി. സോമനാഥ് മണ്ഡലത്തിലെ എംഎല്‍എയായ വിമല്‍ ചുഡാസയെയാണ് ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര തൃവേദി പുറത്താക്കിയത്. ഷര്‍ട്ടോ കുര്‍ത്തയോ ധരിച്ച് സഭയില്‍ വരാന്‍ ആവശ്യപ്പെട്ടായിരുന്നു നടപടി. സഭയുടെ മാന്യത സംരക്ഷിക്കാനാണ് താന്‍ അങ്ങനെ ചെയ്തതെന്ന് സ്പീക്കര്‍ പിന്നീട് പറഞ്ഞു.

പുതുമുഖ എംഎല്‍എ കൂടിയായ വിമല്‍ ഒരാഴ്ച മുമ്പ് ടീ ഷര്‍ട്ട് ധരിച്ചു വന്നപ്പോള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായും സ്പീക്കര്‍ വ്യക്തമാക്കി. വീണ്ടും ആവര്‍ത്തിച്ചത് കൊണ്ടാണ് പുറത്താക്കിയതെന്നും സഭയില്‍ മാന്യമായ വസ്ത്രധാരണം വേണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഇത് കളിസ്ഥലമല്ല നിയമസഭയാണെന്നും സ്പീക്കര്‍ പറഞ്ഞു.

നാലു വൈറ്റ് ഗാര്‍ഡ്സിന്റെ അകമ്പടിയോടെ സഭയുടെ പുറത്തുപോയ വിമല്‍ ചുഡാസ വൈകിട്ടോടെ ഷര്‍ട്ട് ധരിച്ച് തിരികെ വന്നു. അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചു. എംഎല്‍എമാര്‍ക്ക് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും. ടി ഷര്‍ട്ട് ധരിച്ച് സഭയില്‍ പ്രവേശിക്കാന്‍ പറ്റില്ലെന്നുള്ള നിയമമൊന്നും നിലവില്ലെന്നും ഇത് ഭരണാഘടനാ അവകാശ ലംഘനമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.