നരേന്ദ്രമോദി ഭാവിയില്‍ ശ്രീരാമനെ പോലെ ആരാധിക്കപ്പെടുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

നരേന്ദ്രമോദി ഭാവിയില്‍ ശ്രീരാമനെ പോലെ ആരാധിക്കപ്പെടുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഉത്തരാഖണ്ഡ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഭാവിയില്‍ ശ്രീരാമനെ പോലെ ആരാധിക്കപ്പെടുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിച്ച പുതിയ ഇന്ത്യയാണെന്നും ലോകനേതാക്കള്‍ നരേന്ദ്ര മോദിക്കൊപ്പം ചിത്രമെടുക്കാന്‍ ശ്രമിക്കുകയാണെന്നും തിരാത്ത് സിംഗ് റാവത്ത് പറഞ്ഞു.

മുന്‍പ് രാജ്യത്ത് സാഹചര്യങ്ങള്‍ ഇത്തരത്തിലായിരുന്നില്ല. പ്രധാനമന്ത്രിയുടെ ഇടപെടലുകള്‍ കൊണ്ടാണ് ഇന്നത്തെ സാഹചര്യം വന്നതെന്നും റാവത്ത് പറഞ്ഞു. ശ്രീരാമനും ഇത്തരത്തില്‍ സമൂഹത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിരുന്നു. അങ്ങനെയാണ് ആളുകള്‍ ശ്രീരാമനെ ആരാധിക്കാന്‍ തുടങ്ങിയത്. ശ്രീരാമനെപ്പോലെ സമൂഹത്തിന് നന്മകള്‍ ചെയ്യുന്ന നരേന്ദ്രമോദിയൂം ഭാവിയില്‍ ആരാധിക്കപ്പെടുമെന്ന് തിരാത്ത് സിംഗ് റാവത്ത് പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.