രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു


ന്യൂഡല്‍ഹി: ചെറിയ ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ രാജ്യത്ത് വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനം 20,000ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ കോവിഡ് വീണ്ടും രൂക്ഷമായിരിക്കുകയാണ്.

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകള്‍ അടച്ചിടാനുള്ള ആലോചനയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ പതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്്തത്. മറ്റു സംസ്ഥാനങ്ങളിലേക്കും കോവിഡ് വ്യാപനത്തിനുള്ള സാധ്യത നിലനില്‍ക്കുന്നതായി ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുള്ളത്. വ്യാപനം തടയുന്നതിന് ശക്തമായ നടപടികള്‍ ഉണ്ടാകും. കേരളത്തില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.