ചെന്നൈ: തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടർമാർക്ക് പണം വിതരണം ചെയ്ത് അണ്ണാഡിഎംകെ സ്ഥാനാർത്ഥി. ദിണ്ടിഗൽ സ്ഥാനാർത്ഥി എൻ.ആർ വിശ്വനാഥനാണ് വോട്ടർമാർക്ക് പണം വിതരണം ചെയ്തത്. സംഭവത്തില്‍ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മുതിർന്ന നേതാവും തമിഴ്നാട് മുൻമന്ത്രി കൂടിയാണ് എൻ ആർ വിശ്വനാഥൻ. വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഇന്നലെ നടന്ന പ്രചാരണ പരിപാടിക്കിടെ റോഡരികിൽ നിരന്ന് നിൽക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിലെ പാത്രത്തിൽ ഒരാൾ കറൻസി നോട്ടുകൾ ഇട്ട് നൽകുന്നതും പ്രായമായ ഒരാൾക്ക് സ്ഥാനാർത്ഥി നേരിട്ട് പണം നൽക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.