ലഹരിയെ അതിജീവിക്കാൻ മികച്ച കുടുംബാന്തരീക്ഷം വേണം; ഓർമ്മിപ്പിച്ച് ലിയോ പാപ്പ

ലഹരിയെ അതിജീവിക്കാൻ മികച്ച കുടുംബാന്തരീക്ഷം വേണം; ഓർമ്മിപ്പിച്ച് ലിയോ പാപ്പ

വത്തിക്കാൻ സിറ്റി: യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിൽ കുടുംബങ്ങൾക്കുള്ള പങ്കിനെക്കുറിച്ച് ഓർമ്മിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പ. വത്തിക്കാനിൽ ലഹരിവിരുദ്ധ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. പൊന്തിഫിക്കൽ കമ്മീഷൻ ഫോർ ലാറ്റിൻ അമേരിക്കയാണ് സമ്മേളനം സംഘടിപ്പിച്ചത്.

ലഹരി മാഫിയകളുടെ ചൂഷണത്തിൽ നിന്ന് യുവാക്കളെ രക്ഷിക്കാൻ മികച്ച കുടുംബാന്തരീക്ഷം ആവശ്യമാണെന്ന് പാപ്പ പറഞ്ഞു. ലഹരി ഉപയോഗം, ദാരിദ്ര്യം, അക്രമങ്ങൾ, അവസരങ്ങളുടെ കുറവ് എന്നിവ കാരണം നിരവധി കുടുംബങ്ങളാണ് ഇന്ന് തകർച്ചയെ നേരിടുന്നത്. ഈ വിപത്തിൽ നിന്ന് തലമുറകളെ സംരക്ഷിക്കാൻ കുടുംബങ്ങളെ 'ഗാർഹിക സഭകളായി' പുനർനിർമിക്കേണ്ടതുണ്ട്. ജീവൻ പരിപാലിക്കപ്പെടുകയും ഭാവി രൂപകൽപ്പന ചെയ്യപ്പെടുകയും ചെയ്യുന്നത് കുടുംബങ്ങളിലാണെന്നും പാപ്പ ഓർമ്മിപ്പിച്ചു.

ബ്യൂണസ് അയേഴ്സ് ആർച്ച് ബിഷപ്പായിരിക്കെ ഫ്രാൻസിസ് മാർപാപ്പ ആരംഭിച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങളെയും ലിയോ പാപ്പ തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. മനുഷ്യന്റെ ദുരിതങ്ങളെ ഭയപ്പെടാതെ അവയെ തൊട്ടറിയാനാണ് ക്രിസ്തു പഠിപ്പിച്ചതെന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളും പാപ്പ സദസിനോട് പങ്കുവെച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.