ഹോര്‍മൂസിന് ബദലായി ചരക്കു നീക്കത്തിനുള്ള പുതിയ പാതകള്‍ വേഗത്തിലാക്കി യുഎഇ

ഹോര്‍മൂസിന് ബദലായി ചരക്കു നീക്കത്തിനുള്ള പുതിയ പാതകള്‍ വേഗത്തിലാക്കി യുഎഇ

അബുദാബി: പശ്ചിമേഷ്യയിലെ സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെ ഹോര്‍മൂസിന് പകരമായി ചരക്കു നീക്കത്തിനുള്ള പുതിയ പാതകളിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കി യുഎഇ. ദീര്‍ഘകാല ലക്ഷ്യത്തോടെ തന്നെയാണ് പകരം റൂട്ടുകളും തുറമുഖങ്ങളും ശക്തിപ്പെടുത്തുന്നതെന്ന് യുഎഇ വ്യക്തമാക്കി.

'തുറമുങ്ങളുടെ വികസനം വേഗം കൂട്ടി. ആഗോള വിപണിയില്‍ എണ്ണയെത്തിക്കാനുള്ള പൈപ്പ് ലൈനുകളും വികസിപ്പിക്കുന്നു. ഹോര്‍മൂസിന് ബദലായുള്ള ചരക്കു നീക്കം ത്വരിഗത ഗതിയിലാക്കി' - യുഎഇയില്‍ നടക്കുന്ന ഹില്ലി ഫോറത്തില്‍ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിന്‍ അഹ്‌മദ് അല്‍ സയൂദി വ്യക്തമാക്കി.

സംഘര്‍ഷം മൂലമുണ്ടായ സ്തംഭനം മറികടക്കാന്‍ മറ്റുവഴികള്‍ അതിവേഗം തുറന്നു. ഒമാനുമായി ചേര്‍ന്ന് സോഹാര്‍, ദുഖം തുറമുഖങ്ങള്‍ വഴി ചരക്കെത്തിച്ചു. റോഡ് മാര്‍ഗവും ചരക്കെത്തിച്ചു. താല്‍ക്കാലിക പരിഹാരങ്ങള്‍ അല്ല ഇവയെന്നും, ശാശ്വതമായ മാറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎഇയുടെ ഈ വര്‍ഷത്തെ ആദ്യ ആറു മാസങ്ങളിലെ എണ്ണയിതര വിദേശ വ്യാപാര വരുമാനം 1.94 ട്രില്യണ്‍ ദിര്‍ഹമായി റെക്കോര്‍ഡിട്ടു. 13.1 ശതമാനം വര്‍ധനവ്. എണ്ണയിതര കയറ്റുമതിയിലും റെക്കോര്‍ഡിട്ടു. യുഎഇയുടെ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ ആറ് ഭൂഖണ്ഡങ്ങളിലായി 38 എണ്ണം പൂര്‍ത്തിയായി.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.