വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം

വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം

ബംഗളൂരൂ: വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം. ബംഗളൂരു നിന്ന് ജയ്പൂരിലേക്കുള്ള വിമാനം ഉയര്‍ന്നുപൊങ്ങിയപ്പോഴാണ യാത്രക്കാരിയായ യുവതിക്ക് പ്രസവവേദന തുടങ്ങിയത്.

ഫ്ളൈറ്റ് ജീവനക്കാരും വിമാനത്തിലെ യാത്രക്കാരിയായി ഉണ്ടായിരുന്ന ഡോക്ടറായ സുബ്ഹാന നസീറും അവസരോചിതമായി പ്രവര്‍ത്തിച്ചതോടെ യുവതി ആകാശത്തുവച്ച് തന്നെ പെണ്‍കുട്ടിക്ക് ജന്മം നല്‍കി. ഇന്ന് രാവിലെ 5.45 ന് പുറപ്പെട്ട് 8 മണിക്ക് ജയ്പൂരിലെത്തിയ ഇന്‍ഡിഗോയുടെ വിമാനത്തിലാണ് സംഭവം.

അമ്മയും കുട്ടിയും സുഖമായിരിക്കുന്നുവെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വിമാനജീവനക്കാരെ സഹായിച്ച ഡോ. സുബ്ഹാന നസീറിന് വിമാനത്താവളത്തില്‍ വച്ച് എയര്‍ലൈന്‍ അധികൃതര്‍ സ്വീകരണം നല്‍കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.