മിഗ് 21 വിമാനം തകര്‍ന്നു വീണു; എയര്‍ഫോഴ്‌സ് പൈലറ്റ് മരിച്ചു

മിഗ് 21 വിമാനം തകര്‍ന്നു വീണു; എയര്‍ഫോഴ്‌സ് പൈലറ്റ് മരിച്ചു

ന്യുഡല്‍ഹി: പരിശീലന ദൗത്യത്തിനിടെ മിഗ് 21 വിമാനം തകര്‍ന്നു വീണ് എയര്‍ഫോഴ്‌സ് പൈലറ്റ് മരിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ എ ഗുപ്തയാണ് മരിച്ചത്. ട്വിറ്ററിലൂടെ എയര്‍ഫോഴ്‌സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സെന്‍ട്രല്‍ ഇന്ത്യയിലെ എയര്‍ ബേസില്‍ വെച്ച് ബുധനാഴ്ച രാവിലെയായിരുന്നു അപകടം. അപകടകാരണം അന്വേഷിക്കാന്‍ ഉത്തരവിട്ടതായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ജനുവരിയിലും വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് വിമാനമായ മിഗ് 21 തകര്‍ന്നു വീണിരുന്നു. രാജസ്ഥാനിലെ സൂറത്ത്ഗഡില്‍ നടന്ന അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.