കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് ബംഗാളില്‍ പ്രചരണം നടത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള നരേന്ദ്ര മോഡിയുടെ രണ്ടാമത്തെ ബംഗാള്‍ സന്ദര്‍ശനമാണിത്. പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്ത ഒരാഴ്ചക്കിടെ നാല് ദിവസം പ്രധാനമന്ത്രി ബംഗാളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എംപിയുമായ ശിശിര്‍ അധികാരി പ്രധാനമന്ത്രിയുടെ വേദിയിലെത്തുമെന്ന് ബിജെപി സ്ഥാനര്‍ത്ഥിയും മകനുമായ സുവേന്ദു അധികാരി പറഞ്ഞു.