എപ്പോഴും കുറ്റപ്പെടുത്താതെ കുറച്ച് സമാധാനം തരണം; മമത ബാനര്‍ജിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

എപ്പോഴും കുറ്റപ്പെടുത്താതെ കുറച്ച് സമാധാനം തരണം; മമത ബാനര്‍ജിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

കൊല്‍ക്കത്ത: എപ്പോഴും കുറ്റപ്പെടുത്താതെ കുറച്ച് സമാധാനം തരണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നന്ദിഗ്രാമില്‍ വച്ച് മമത ആക്രമിക്കപ്പെട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞതിനെ തുടര്‍ന്ന് നിരവധി ആരോപണങ്ങളാണ് കമ്മീഷനു നേരെ മമത ഉന്നയിച്ചത്.

അതേസമയം പ്രകടന പത്രികയില്‍ വമ്പന്‍ വാഗ്ദാനങ്ങളാണ് മമത നല്‍കിയിരിക്കുന്നത്. അധികാരം ലഭിച്ചാല്‍ ഓരോ കുടുംബത്തിനും അടിസ്ഥാന വരുമാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നേരിട്ട് പണം നല്‍കുമെന്ന് പറയുന്നു. എസി സി, എസ്ടി, ഓബിസി വിഭാഗങ്ങള്‍ക്ക് മാസം ആയിരം രൂപവീതം തുടങ്ങി നിരവധി വാഗദാനങ്ങളാണ് നല്‍കുന്നത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.