ഓസ്ട്രേലിയയില്‍ വിദേശ ചാരന്മാര്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യാനേഷണ ഏജന്‍സി തലവന്‍

ഓസ്ട്രേലിയയില്‍ വിദേശ ചാരന്മാര്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യാനേഷണ ഏജന്‍സി തലവന്‍

കാന്‍ബറ: ഓസ്ട്രേലിയന്‍ മണ്ണില്‍ വിദേശ ചാരന്മാര്‍ പ്രവര്‍ത്തിക്കുന്നതായി രാജ്യത്തെ ആഭ്യന്തര രഹസ്യാനേഷണ ഏജന്‍സിയായ ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ (എ.എസ്.ഐ.ഒ) മേധാവിയുടെ വെളിപ്പെടുത്തല്‍. ഏജന്‍സിയുടെ കണക്കനുസരിച്ച് കഴിഞ്ഞ 12 മാസത്തിനുള്ളില്‍ വിദേശ ചാരന്മാരുടെ നീക്കങ്ങളും പ്രതിരോധ രഹസ്യങ്ങളിലേക്കു പോലും കടക്കാന്‍ ലക്ഷ്യമിട്ട പ്രോക്‌സി സര്‍വറുകളും തടസപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇത്തരം ആക്രമണ ഭീഷണികളെ ഇസ്ലാമിക, വലതുപക്ഷ തീവ്രവാദമായി പരാമര്‍ശിക്കുന്നത് ഒഴിവാക്കുമെന്ന് എ.എസ്.ഐ.ഒ സുരക്ഷാ വിഭാഗം ഡയറക്ടര്‍ ജനറല്‍ മൈക്ക് ബര്‍ഗെസ് പറഞ്ഞു. ഇനി മുതല്‍ മതപരമായ അല്ലെങ്കില്‍ ആശയപരമായ ആക്രമണമെന്ന് വിശേഷിപ്പിക്കും. തീവ്രവാദ ഭീഷണികള്‍ വിലയിരുത്തുന്ന വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം സംഭവങ്ങളില്‍ വ്യക്തികളുടെ മതവിശ്വാസത്തെ അടിസ്ഥാനമാക്കി ഒരിക്കലും അന്വേഷണമുണ്ടാകില്ല. ഇസ്ലാമിക തീ്രവവാദം എന്ന പദം ഇസ്ലാമിനെ സമൂഹത്തിനു മുന്നില്‍ കളങ്കപ്പെടുത്തുകയും തെറ്റായി ചിത്രീകരിക്കുകയും ചെയ്യന്നതായി മുസ്ലിം സമൂഹം കരുതുന്നു. തീവ്രവാദവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളിലും ഇസ്ലാമിക, വലതുപക്ഷ തീവ്രവാദമെന്ന വിശേഷണം പ്രസക്തമല്ലെന്നു മൈക്ക് ബര്‍ഗെസ് പറഞ്ഞു. സാമൂഹിക സാമ്പത്തിക തകര്‍ച്ചകളും വ്യക്തികളെ തീവ്രവാദത്തിനു പ്രേരിപ്പിക്കാം. രാജ്യത്തിനകത്ത് ചാരപ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതായും വിലതുപക്ഷ തീവ്രവാദം ശക്തിപ്പെട്ടെന്നുമുള്ള പ്രസ്താവന മൈക്ക് ബര്‍ഗെസ് ഒരു വര്‍ഷം മുന്‍പ് നടത്തിയിരുന്നു. ഇത് മുസ്ലിം സമൂഹത്തിന്റെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.