ന്യൂഡല്‍ഹി: സുപ്രീം കോടതിയിലേക്കു പരിഗണിക്കപ്പെടുന്ന കര്‍ണാടക ഹൈക്കോടതി ജഡ്ജി ബി.വി. നാഗരത്‌നയുടെ കാര്യത്തില്‍ കൊളീജിയം അടുത്തയാഴ്ച തീരുമാനമെടുക്കും. നാഗരത്‌ന പരിഗണക്കപ്പെട്ടാല്‍ അത് ചരിത്രമാകും. നിയമനം ലഭിച്ചാല്‍ ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസെന്ന നേട്ടം 2027ല്‍ നാഗരത്‌നക്ക് സ്വന്തമാകും.
ജസ്റ്റിസുമാരായ എന്‍.വി. രമണ, റോഹിന്റന്‍ നരിമാന്‍, യു.യു. ലളിത്, എ.എം. ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങുന്ന കൊളീജിയമാണ് പേരുകള്‍ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ വിരമിച്ചാല്‍ സീനിയോറിറ്റി പ്രകാരം എന്‍.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ക്കാകും സീനിയോറിറ്റി. അതിനു ശേഷം 2027 ല്‍ നാഗരത്‌നയും സീനിയോറിറ്റിയില്‍ മുന്നിലെത്തും.