ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളമുള്ള ടോള്‍ പ്ലാസ ബൂത്തുകള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടോള്‍ പ്ലാസയ്ക്ക് പകരമായി ജിപിഎസ് അധിഷ്ഠിത ടോള്‍ ശേഖരണം നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
'ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഭൗതിക ടോള്‍ ബൂത്തുകളും നീക്കംചെയ്യുമെന്ന് ഞാന്‍ സഭയ്ക്ക് ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു. ജി പി എസ് വഴി ടോള്‍ ശേഖരണം നടക്കുമെന്നാണ് ഇതിനര്‍ത്ഥം. ജി പി എസ് ഇമേജിംഗ് (വാഹനങ്ങളില്‍) അടിസ്ഥാനമാക്കിയാണ് പണം ശേഖരിക്കുക, ''വെഹിക്കിള്‍സ് സ്‌ക്രാപ്പിംഗ് പോളിസിയെ സംബന്ധിച്ച് ചോദ്യോത്തര വേളയില്‍ ലോക്സഭയില്‍ മറുപടി നല്‍കുകയായിരുന്നു ഗഡ്കരി.