രാജ്യത്ത് പലയിടങ്ങളിലും വാട്‌സാപ്പ് പ്രവർത്തനരഹിതമായി

രാജ്യത്ത് പലയിടങ്ങളിലും വാട്‌സാപ്പ് പ്രവർത്തനരഹിതമായി

ന്യൂഡല്‍ഹി: രാജ്യത്ത് പലയിടങ്ങളില്‍ വാട്‌സാപ്പ് പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. ഇതുമൂലം പരസ്പരം ആശയങ്ങൾ കൈമാറാൻ സാധിക്കാതെ ഉപയോക്താക്കൾ ബുദ്ധിമുട്ടിലായി. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയും പ്രവര്‍ത്തനരഹിതമായതായി ചില ഉപയോക്താക്കള്‍ പറയുന്നു.

എന്നാൽ വാട്‌സാപ്പ് പ്രവര്‍ത്തനരഹിതമായതിന്റെ കാരണം വ്യക്തമല്ല. വാട്‌സാപ്പ് പ്രവര്‍ത്തിക്കാത്തതിനെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്. വെള്ളിയാഴ്ച രാത്രി ഏകദേശം 11 മണി മുതലാണ് പ്രശ്‌നം അനുഭവപ്പെട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.