വായ്പനയം പ്രഖ്യാപിച്ച് റിസർവ്  ബാങ്ക്

വായ്പനയം പ്രഖ്യാപിച്ച് റിസർവ്  ബാങ്ക്

മുംബൈ: റിസർവ്  ബാങ്ക് പുതിയ വായ്പനയം പ്രഖ്യാപിച്ചു. പലിശ നിരക്കിൽ  മാറ്റമില്ല. റീപ്പോ നിരക്ക് 4 ശതമാനമായി തുടരും. പണലഭ്യത കൂട്ടാൻ  അധികമായി ഒരു ലക്ഷം കോടി രൂപ നൽകുമെന്ന് ആർ ബിഐ ഗവർണർ  അറിയിച്ചു. കോവിഡ് പ്രതിസന്ധി മറികടന്ന് ഇന്ത്യൻ  സമ്പത്ത് വ്യവസ്ഥ അതിവേഗ വളർ ച്ച കൈവരിക്കും. അതേ സമയം ഈ സാമ്പത്തിക വർഷം ജിഡിപിയിൽ  ഒൻപതര  ശതമാനം ഇടിവുണ്ടാകും. ആർ ടിജിഎസ് വഴി 24 മണിക്കൂറും പണം കൈമാറ്റം നടത്താനുളള സൗകര്യം ഡിസംബർ മുതൽ  നിലവിൽ  വരുമെന്ന് ആർ ബിഐ ഗവർണർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.