ന്യൂഡൽഹി : കോവിഡ് വാക്‌സിനെടുത്തവര്‍ രണ്ട് മാസത്തേക്ക് രക്തദാനം ചെയ്യരുതെന്ന് നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ (എന്‍ബിടിസി). ഇത് പ്രതിരോധശേഷിയെ ബാധിക്കുമെന്ന് കണ്ടാണ് പുതിയ നിര്‍ദ്ദേശം.
ആദ്യ ഡോസ് സ്വീകരിച്ച ദിവസം മുതല്‍ രണ്ടാം ഡോസ് സ്വീകരിച്ച് 28 ദിവസം കഴിയുന്നത് വരെയുള്ള കാലയളവില്‍ രക്തദാനം നടത്തരുതെന്നാണ് എന്‍ബിടിസി പറയുന്നത്. രണ്ട് ഡോസുകള്‍ എടുക്കുന്നതിനിടയില്‍ ചുരുങ്ങിയത് 28 ദിവസത്തെ ഇടവേളയുള്ളതിനാല്‍ ആദ്യ വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ 57 ദിവസത്തേക്ക് രക്തദാനം നടത്തരുത്.
നിലവില്‍ രാജ്യത്ത് രണ്ട് വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്.കൊവാക്‌സിനും, കൊവിഷീല്‍ഡും. ഈ രണ്ട് വാക്‌സിന്റെയും കാര്യത്തില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം ബാധകമാണന്ന എന്‍ബിടിസി പറയുന്നു.