ടോക്കിയോ: ജോലി അവസാനിപ്പിച്ച് രണ്ട് മിനിറ്റ് നേരത്തെ ഇറങ്ങിയതിന് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് ജാപ്പനീസ് സർക്കാർ. മാർച്ച് ആദ്യവാരം ഫുഭാഷി സിറ്റി ബോർഡ് ഒഫ് എഡ്യൂക്കേഷനിലാണ് സംഭവം നടന്നത്.
5.15 ആണ് ജോലി അവസാനിപ്പിക്കേണ്ട സമയം. എന്നാൽ, പലരും 5.13ന് തന്നെ പുറത്തിറങ്ങിയെന്ന് ഓഫീസിലെ അറ്റൻഡൻസിന്റെ ചുമതലയുള്ള ജീവനക്കാരൻ കണ്ടെത്തി. തുടർന്നാണ് നടപടിയുണ്ടായത്.
2019 മേയ് മുതൽ 2021 ജനുവരി വരെ 319 പേരാണ് ഇത്തരത്തിൽ നേരത്തെ ജോലി അവസാനിപ്പിച്ച് പുറത്തിറങ്ങിയത്. എന്നാൽ വീട്ടിലേക്കുള്ള ബസ് കിട്ടുന്നതിനായിരുന്നു നേരത്തെ ഇറങ്ങിയതെന്നാണ് ജീവനക്കാരുടെ വിശദീകരണം.