ഇസ്ലാമാബാദ്: വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് കോവിഡ് സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ ആരോഗ്യമന്ത്രി ഫൈസല്‍ സുല്‍ത്താന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇമ്രാന്‍ഖാന്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച ഇമ്രാന്‍ഖാന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം നിരവധി പേര്‍ പങ്കെടുത്ത ഇസ്ലാമാബാദിലെ സുരക്ഷ യോഗത്തില്‍ ഇമ്രാന്‍ഖാന്‍ സന്നിഹിതനായിരുന്നു.
പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.