ഇന്ത്യയെ ഇരുന്നൂറ് വര്‍ഷം അമേരിക്ക അടക്കി ഭരിച്ചു; വിചിത്ര പരാമര്‍ശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഇന്ത്യയെ ഇരുന്നൂറ് വര്‍ഷം അമേരിക്ക അടക്കി ഭരിച്ചു; വിചിത്ര പരാമര്‍ശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂണ്‍: ജീന്‍സ് പരാമര്‍ശത്തിന് ശേഷം വീണ്ടും വിചിത്ര പരാമര്‍ശവുമായി എത്തിയിരിക്കുകയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്. ഇന്ത്യയെ ഇരുന്നൂറ് വര്‍ഷം അടക്കിഭരിച്ച അമേരിക്ക ഇപ്പോള്‍ കോവിഡ് മൂലം ദുരിതമനുഭവിക്കുകയാണെന്നായിരുന്നു തിരത് സിംഗ് റാവത്തിന്റെ പ്രസതാവന.
'മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്, കോവിഡിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ഇരുന്നൂറ് വര്‍ഷക്കാലം ഞങ്ങളെ അടിമകളാക്കി ലോകം ഭരിച്ച അമേരിക്ക, ഇന്ന് കോവിഡ് പ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ കഷ്ടപ്പെടുകയാണ്' -തിരത് സിംഗ് റാവത് പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.