ചെന്നൈ: കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന റെയ്ഡുകള്‍ ബി.ജെ.പിയുടെ ഭീഷണി രാഷ്ട്രീയമാണെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസന്‍. റെയ്ഡുകളെ ഭയപ്പെടുന്നില്ലെന്നും തന്റെ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്താന്‍ പോകുന്നില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനൊരുങ്ങുകയാണ് കമല്‍ ഹാസന്‍. കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍നിന്നാണ് കമല്‍ മത്സരിക്കുന്നത്.
തമിഴ്‌നാട്ടിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍പോലും ഇല്ലാത്ത അവസ്ഥയാണ്. സത്യസന്ധമായ ഒരു ശ്രമം നടത്തിയിരുന്നെങ്കില്‍ അതൊക്കെ നിറവേറ്റാമായിരുന്നെന്നും കമല്‍ അഭിപ്രായപ്പെട്ടു. മക്കള്‍ നീതി മയ്യം ജനങ്ങളുടെ ശബ്ദമാണെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മികച്ച രീതിയിലുള്ള പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. അത് പ്രതീക്ഷകള്‍ക്കപ്പുറമാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.